Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഡൽഹിക്കെതിരെ ബംഗളൂരുവിന് 167 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ആദ്യ രണ്ട് ഓവറുകൾക്കുള്ളിൽ തന്നെ നാലു വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു.
ലിസെല്ലെ ലീ (നാല്), ലോറ വോൾവാർഡ് (0), ക്യാപ്റ്റൻ ജമീമ റോഡ്രിഗസ് (നാല്), മാരിസാനെ കാപ്പ് (0) എന്നിവരാണ് വന്നപോലെ മടങ്ങിയത്. ഇതോടെ ഡൽഹി 4ന് 10 എന്ന പരിതാപകരമായ അവസ്ഥയിലെത്തിയിരുന്നു.
അർധസെഞ്ചറി നേടിയ ഓപ്പണർ ഷെഫാലി വർമ (62), വാലറ്റത്ത് പൊരുതിയ ലൂസി ഹാമിൽട്ടൻ (36), സ്നേഹ റാണ (22) എന്നിവരാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ബംഗളൂരുവിനായി ലോറൽ ബെൽ, സയാലി സത്ഘരെ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്സിന് തുടർച്ചയായ രണ്ടാം വിജയം. മുംബൈ ഇന്ത്യൻസിനെ 22 റൺസിനാണ് യുപി മുട്ടുകുത്തിച്ചത്. സ്കോർ: 187/8 മുംബൈ 165/6.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മുംബൈയുടെ പോരാട്ടം 165 റണ്‍സില്‍ അവസാനിച്ചു. യുപിക്കായി ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് (70), ഫോബ് ലിച്ഫീല്‍ഡ് (61) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.
മുംബൈയ്ക്ക് വേണ്ടി അമേലിയ കെര്‍ മൂന്നും നാറ്റ് സീവര്‍ ബ്രാന്‍ഡ് രണ്ടു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ ആറാം വിക്കറ്റില്‍ ഒന്നിച്ച അമേലിയ കെര്‍-അമന്‍ജോത് കൗര്‍ സഖ്യമാണ് തോല്‍വി ഭാരം കുറച്ചത്. അമേലിയ 49 റണ്‍സുമായി പുറത്താകാതെ നിന്നു. അമന്‍ജോത് 24 പന്തില്‍ 41 റണ്‍സെടുത്തു. യുപിക്ക് വേണ്ടി ശിഖ പാണ്ഡെ രണ്ടു വിക്കറ്റ് വീഴ്ത്തി.
Sports
ന്യൂഡൽഹി: വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പിന് മുന്നോടിയായുള്ള മെഗാ താരലേലം ആരംഭിച്ചു. ഓൾറൗണ്ടർ ദീപ്തി ശർമയെ 3.2 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് വീണ്ടും ടീമിലെത്തിച്ചു. ലേലത്തിന് മുന്നോടിയായി ദീപ്തിയെ ഒഴിവാക്കിയ യുപി ആർടിഎം (റൈറ്റ് ടു മാച്ച്) വഴി സംവിധാനത്തിലൂടെയാണ് താരത്തെ തിരികെയെത്തിച്ചത്.
മലയാളി താരം ആശാ ശോഭനയെ 1.10 കോടി രൂപ നല്കി യുപി ടീമിലെത്തിച്ചു. ആർസിബി ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ആശയെ യുപി സ്വന്തമാക്കിയത്. ഇന്ത്യൻ ഓൾറൗണ്ടർ ശിഖ പാണ്ഡയെയും വമ്പൻ തുകയ്ക്ക് യുപി ടീമിലെത്തിച്ചു. 2.4 കോടി രൂപയാണ് ശിഖയ്ക്കു വേണ്ടി യുപി മുടക്കിയത്.
മറ്റൊരു മലയാളി താരമായ സജന സജീവനെ 75 ലക്ഷം രൂപയ്ക്കു മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ശ്രീ ചരണിയെ 1.3 കോടി രൂപയ്ക്ക് ഡൽഹി ക്യാപ്റ്റിൽസ് ടീമിലെത്തിച്ചു. രാധ യാദവിനെ 65 ലക്ഷം രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും രേണുക സിംഗ് ഠാക്കൂറിനെ 60 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സും സ്വന്തമാക്കി.
സ്നേഹ റാണയെ 50 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസും ഹൽലീൻ ഡിയോളിനെയും ക്രാന്തി ഗൗഡിനെയും 50 ലക്ഷം വീതം രൂപയ്ക്ക് യുപിയും ടീമിലെത്തിച്ചു. എന്നാൽ ലോകകപ്പ് ടീമിൽ കളി ഉമ ഛേത്രി, പ്രതിക റാവൽ എന്നിവരെയും മലയാളി താരം മിന്നു മണിയെയും ആരും ടീമിലെടുത്തില്ല.
194 ഇന്ത്യന്‍ താരങ്ങളും 83 വിദേശ താരങ്ങളും ഉള്‍പ്പടെ ആകെ 277 കളിക്കാരാണ് ലേലത്തിനുണ്ടായിരുന്നത്. ആകെ 73താരങ്ങളെയാണ് ലേലത്തിലൂടെ അഞ്ച് ടീമുകള്‍ക്ക് സ്വന്തമാക്കാനാവുക.